നാഗര്‍കോവില്‍: കന്യാകുമാരിയില്‍ ഷോക്കേറ്റ് അമ്മയ്ക്കും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം. കന്യാകുമാരി ജില്ലയിലെ ആട്ടൂര്‍ സ്വദേശികളായ ചിത്ര (46), മക്കളായ അശ്വിന് (21), ആതിര (24) എന്നിവരാണ് മരിച്ചത്. കന്യാകുമാരില്‍ തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയ്ക്കിടെ ചൊവ്വാഴ്ചയാണ് അപകടം നടന്നത്. ഇവരുടെ വീടിന് സമീപത്തെ വൈദ്യുത വിളക്കില്‍ നിന്നുള്ള വയറ് വീടിന്റെ മേല്‍ക്കൂരയിലേക്ക് പതിച്ചിരുന്നു. ഇതിലൂടെ വെള്ളം ഒലിച്ചിറങ്ങിയതിനെ തുടര്‍ന്ന് അശ്വിന് ഈ വയർ എടുത്തുമാറ്റാന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയ്ക്കും സഹോദരിക്കും ഷോക്കേറ്റു. മൂവരും മരിച്ചു.ആതിര ഗര്‍ഭിണിയായിരുന്നു. മൂവരുടേയും മൃതദേഹം കുഴിതുറൈ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ തിരുവട്ടൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു