
തൃശൂര്‍: ചേലക്കരയില്‍ വയലില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മധ്യവയസ്കന് മരിച്ചത് ഷോക്കേറ്റെന്ന് കണ്ടെത്തല്‍. വെല്ലങ്ങിപ്പാറ മുണ്ടാരപ്പുള്ളി വീട്ടില്‍ ഉണ്ണികൃഷ്ണന് (50) ആണ് മരിച്ചത്. പന്നിക്ക് വേണ്ടി വെച്ച വൈദ്യുത കെണിയില്‍ നിന്നും അബദ്ധത്തില്‍ ഉണ്ണികൃഷ്ണന് ഷോക്കേല്‍ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.


