കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ആറ് ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടി ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. ആദ്യ ദിവങ്ങളിൽ ശിവശങ്കർ ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. ലൈഫ് മിഷന് ലഭിച്ച കമ്മീഷനും,സ്വർണക്കടത്തിലൂടെ പണമുണ്ടാക്കിയതും തമ്മിൽ ബന്ധമുണ്ട്. ലൈഫ് മിഷൻ്റെയും, കെ ഫോണിൻ്റെയും രഹസ്യവിവരങ്ങൾ സ്വപ്നയുമായി ശിവശങ്കർ പങ്കുവച്ചു. ലൈഫ് മിഷനിലെ രഹസ്യരേഖകൾ ശിവശങ്കർ വാട്ട്സ് ആപ്പ് വഴി സ്വപ്നയ്ക്ക് കൈമാറി. പദ്ധതി വിവരങ്ങൾ സ്വപ്നയുമായി പങ്കുവച്ചത് യൂണിടാക്കിന് വേണ്ടിയാണ്. വാട്ട്സ് ആപ്പ് ചാറ്റുകൾ ഇതിന് തെളിവാണെന്നും ഇഡി കോടതിയെ അറിയിച്ചു. പതിനൊന്നാം തീയതി ശിവശങ്കറിനെ തിരികെ കോടതിയിൽ ഹാജരാക്കും.

