അബുദാബി: യു എ എയിലെ ഫുജൈറ തീരത്ത് വെച്ച് സൗദി അറേബ്യയുടേതടക്കമുള്ള എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണം നടത്തിയതിന്റെ പിന്നിൽ ഇറാൻ തന്നെയാണെന്ന് അമേരിക്കൻ ദേശിയ സുരക്ഷ ഉപദേഷ്ട്ടാവ് ജോൺ ബോൾട്ടാൻ കടലിൽ വെച്ച് സ്ഫോടനം നടത്താവുന്ന കുഴിബോംബ് പോലുള്ള വസ്തു ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.സൗദിയിലെ ഒരു തുറമുഖനഗരമായ യാമ്പുവിന് നേരെയും കഴിഞ്ഞ ദിവസം ആക്രമണമുണ്ടായെന്നും എന്നാൽ ഈ ആക്രമണം പരാജയപ്പെടുകയാണുണ്ടായത്, ഇതേ നഗരത്തിൽ തന്നെ കുറച്ച നാളുകൾക്ക് മുൻപ് യെമനിലെ ഹൂതി വിമതരും പട്ടണത്തിനു നേർക്ക് ഡ്രോൺ ആക്രമണത്തിന് ശ്രമം നടത്തിയിരുന്നു.മേഖലയിൽ അസ്ഥിരത സൃഷ്ട്ടിക്കാൻ അമേരിക്ക തന്നെ കെട്ടിച്ചമച്ചതാണ് ഇതെല്ലാമെന്ന് ഇറാൻ അഭിപ്രായപ്പെട്ടു.
Trending
- യുവതിയെക്കൊണ്ട് ഛർദ്ദി തുടപ്പിച്ചു: സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ നടപടിക്കു നിർദ്ദേശം
- അഖിലേഷും ഭാര്യയും പങ്കെടുത്ത റാലിയില്‍ സംഘര്‍ഷം; പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; കസേരകള്‍ തകര്‍ത്തു, ലാത്തിച്ചാര്‍ജ്
- പകര്‍ച്ചവ്യാധി പ്രതിരോധം, ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ്ലെവല്‍ ആര്.ആര്.ടി. നിലവില്‍ വന്നു: മന്ത്രി വീണാ ജോര്‍ജ്
- കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നൽകിയ പരാതി: മേയർ ആര്യ രാജേന്ദ്രൻ രഹസ്യമൊഴി നൽകി
- കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത
- വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു, 30 പേർക്ക് പരുക്ക്
- ചികിത്സാപ്പിഴവുകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ആശുപത്രി അധികൃതരുടെ അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി
- എമിറേറ്റ്സ് വിമാനം ഇടിച്ച് 40 ഫ്ലെമിംഗോകൾ ചത്തു; വിമാനത്തിന് കേടുപാട്, സുരക്ഷിതമായി ലാൻഡ് ചെയ്തു