
കൊച്ചി: ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസിൽ വീഴ്ച സംഭവിച്ചിട്ടില്ലന്ന് പൊലീസ്. കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. രാസ ലഹരി പരിശോധനാഫലം വേഗത്തിലാക്കാനുള്ള നടപടികൾ
ആരംഭിച്ചിട്ടുണ്ട്.
ഷൈൻ ടോം ചാക്കോക്കെതിരായ എഫ്ഐആർ കോടതിയിൽ നിലനിൽക്കുമോ നിയമവിദഗ്ധർ അടക്കമുള്ളവർ ആശങ്കയുയർത്തിയിരുന്നു. ഇതിലാണ് പൊലീസിന്റെ മറുപടി. എൻഡിപിഎസ് ആക്ട 27 പ്രകാരമാണ് കേസ്. ലഹരി ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ മൊഴി നൽകിയ പശ്ചാത്തലത്തിൽ ഈ വകുപ്പ് നിലനിൽക്കും എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. രാസ ലഹരി പരിശോധന ഫലവും നിർണായകമാകും. കേസിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഷൈനെ ബൈക്കിൽ മറ്റൊരു ഹോട്ടലിൽ എത്തിച്ച യുവാവിന്റെ അടക്കം മൊഴി എടുക്കും. സംശയാസ്പദമായി ബാങ്ക് ഇടപാടുകൾ നടത്തിയവരോടും വിവരങ്ങൾ തേടും.
