മനാമ: പുതുവത്സരം പ്രമാണിച്ച് ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ഒരാഴ്ച നീളുന്ന പ്രത്യേക ആരോഗ്യ പരിശോധന പാക്കേജ് ആരംഭിച്ചു. 10 ദിനാറിന് വിറ്റാമിന്‍ ഡി, ടിഎസ്എച്ച്, ലിപിഡ് പ്രൊഫൈല്‍, ബ്ലഡ് ഷുഗര്‍, യൂറിക് ആസിഡ്, സെറം ക്രിയാറ്റിനിന്‍, എസ്ജിപിടി, എച്ച്പൈലേറി, യൂറിന്‍ അനാലിസ് എന്നീ പരിശോധനകള്‍ അടങ്ങിയതാണ് സ്പെഷ്യല്‍ ഹെല്‍ത്ത് പാക്കേജ്.
താരതമ്യേനെ ചെലവേറിയ ഈ ലാബ് പരിശോധനകള്‍ പാക്കേജില്‍ 75 ശതമാനം ഡിസ്കൗണ്ടിലാണ് ലഭ്യമാക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. ഈ മാസം എഴുവരെയാണ് പാക്കേജ്. പ്രമേഹം, കൊളസ്ട്രോള്‍, യൂറിക് ആസിഡ്, ക്രിയാറ്റിനിന്‍, എസ്ജിപിടി, ടിഎസ്ച്ച് എന്നിവ കൃത്യമായി പരിശോധിക്കുന്നത് ആരോഗ്യം നേരിടുന്ന വെല്ലുവിളികള്‍ നേരത്തെ മനസിലാക്കാനും അതിനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്താനും സഹായിക്കും. 8-10 മണിക്കൂര്‍ ഫാസ്റ്റിംഗില്‍ ഈ പരിശോധനകള്‍ നടത്തുന്നതാണ് അഭികാമ്യം.
എല്ലാ പ്രവാസികളും ഈ അവസരം വിനിയോഗിക്കണമെന്ന് മാനേജ്മെന്റ് അഭ്യര്‍ഥിച്ചു. വിവരങ്ങള്‍ക്ക്: 17288000, 16171819. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഷിഫാ അൽജസിറാ ആശുപത്രി ലാബിലാണ് ഈ പരിശോധനകൾ നടത്തുന്നതെന്നും എല്ലാ സമയവും ലഭ്യമായിരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.