
മനാമ: ബ്രിട്ടനില്‍ നടക്കുന്ന റാഷ്ഫോര്‍ഡ് ഇന്റര്‍നാഷണല്‍ എന്‍ഡുറന്‍സ് മത്സരത്തില്‍ ബഹ്റൈന്‍ റൈഡര്‍മാരെ രാജാവിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും യുവജന കാര്യങ്ങള്‍ക്കുമുള്ള പ്രതിനിധിയും റോയല്‍ എന്‍ഡുറന്‍സ് ടീം തലവനുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ നയിക്കും.
ബഹ്റൈന്‍, യു.എ.ഇ, ബ്രിട്ടന്, സ്പെയിന്, ഇന്ത്യ എന്നിവിടങ്ങളില്‍നിന്നുള്ള മുന്‍നിര റൈഡര്‍മാര്‍ പങ്കെടുക്കുന്ന 120 കിലോമീറ്റര്‍ മത്സരത്തില്‍ ഷെയ്ഖ് നാസര്‍ പങ്കെടുക്കും. റോയല്‍ ടീമിലെ മറ്റംഗങ്ങള്‍ 160, 100 കിലോമീറ്റര്‍ മത്സരങ്ങളില്‍ പങ്കെടുക്കും.
മത്സരങ്ങള്‍ക്കുള്ള കുതിരകളുടെ വെറ്ററിനറി പരിശോധനകള്‍ ചാമ്പ്യന്‍ഷിപ്പ് വില്ലേജില്‍ പൂര്‍ത്തിയായി. കുതിരസവാരിക്കാരുടെ ഭാരം പരിശോധിക്കുകയും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് പരിശീലനഓട്ടവുംനടന്നു.
