
മനാമ: ബഹ്റൈനിലെ അല്‍ റൗദ ക്യാമ്പ് റൗണ്ട് എബൗട്ടും അനുബന്ധ സ്മാരകവും ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.
റൗണ്ട്എബൗട്ടിന്റെ മധ്യഭാഗത്ത് എവറസ്റ്റ് കീഴടക്കിയ റോയല്‍ ഗാര്‍ഡ് ടീമിന്റെ നേട്ടത്തിനായി സമര്‍പ്പിച്ച സ്മാരകമുണ്ട്. ഉദ്ഘാടന ചടങ്ങില്‍ പര്‍വതാരോഹകരും പങ്കെടുത്തു.
ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയില്‍ ബഹ്റൈന്‍ പതാക ഉയര്‍ത്തിയ റോയല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥരുടെ ധൈര്യത്തിനും ദൃഢനിശ്ചയത്തിനും ഈ സ്മാരകം സാക്ഷ്യം വഹിക്കുന്നുവെന്ന് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് പറഞ്ഞു.
സ്മാരകം രൂപകല്‍പ്പന ചെയ്ത ബഹ്റൈനി കലാകാരന് ഖലീല്‍ അല്‍ മധൂണിനെ ശൈഖ് നാസര്‍ ബിന്‍ ഹമദ് ആദരിച്ചു. റോയല്‍ ഗാര്‍ഡിന്റെ നേട്ടം ഉയര്‍ത്തിക്കാട്ടുന്നതില്‍ അല്‍ മധൂണിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും അദ്ദേഹത്തിന് തുടര്‍ന്നും വിജയം ആശംസിക്കുകയും ചെയ്തു.
പരിപാടിയുടെ സമാപനത്തില്‍ അല്‍ മധൂണ്‍ രൂപകല്‍പ്പന ചെയ്ത സമ്മാനം ബിഗേഡിയര്‍ ഖാലിദ് മുഹമ്മദ് അല്‍ ദോസരി ഷെയ്ഖ് നാസര്‍ ബിന്‍ ഹമദിന് സമ്മാനിച്ചു.
