മനാമ: ബഹ്റൈൻ റോയൽ ഇക്വസ്ട്രിയൻ ആൻഡ് എൻഡ്യൂറൻസ് ഫെഡറേഷൻറെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മത്സരമായ കിംഗ്സ് എൻഡ്യൂറൻസ് കപ്പ് നടന്നു. 160 കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന അന്താരാഷ്ട്ര മൽസരമാണ് നടന്നത്. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെ പ്രതിനിധീകരിച്ച് രാജാവിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ കിംഗ് എൻഡുറൻസ് ഫെസ്റ്റിവലിൽ പങ്കെടുത്തു. കിംഗ്സ് എൻഡ്യൂറൻസ് കപ്പ് ബഹ്റൈൻ ഇന്റർനാഷണൽ വില്ലേജിലാണ് നടന്നത്.
രാജാവിന്റെ ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ് യൂത്ത് അഫയേഴ്സ് പ്രതിനിധിയും ബഹ്റൈൻ റോയൽ ഇക്വസ്ട്രിയൻ ആൻഡ് എൻഡ്യൂറൻസ് ഫെഡറേഷന്റെ (BREEF) ഓണററി പ്രസിഡന്റുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിന്റെ ആദ്യ ഡെപ്യൂട്ടി പ്രസിഡന്റും, ജനറൽ സ്പോർട്സ് അതോറിറ്റി പ്രസിഡന്റും, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, കൂടാതെ നിരവധി ഉന്നതരും പങ്കെടുത്തു. ബഹ്റൈൻ റോയൽ ഇക്വസ്ട്രിയൻ ആൻഡ് എൻഡ്യൂറൻസ് ഫെഡറേഷൻ (BREEF) സംഘടിപ്പിച്ച ഫെസ്റ്റിവലിൽ നിരവധി കുതിര ഓട്ടമത്സരങ്ങൾ ഉണ്ടായിരുന്നു.
ഷെയ്ഖ് അബ്ദുല്ല മത്സരത്തിന്റെ ചാമ്പ്യനായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയ്ക്ക് പറമ്പരാഗതമായുള്ള വാൾ സമ്മാനിച്ചു. മത്സരത്തിൽ കെഎച്ച്കെ ജോക്കി നാസർ അൽ ഖഹ്താനി രണ്ടാം സ്ഥാനവും അൽ റൗദ് ടീമിൽ നിന്നുള്ള മുഹമ്മദ് അബ്ദുൾസമദ് മൂന്നാം സ്ഥാനവും നേടി. സ്പോൺസർമാരുടെ പിന്തുണ ഫെസ്റ്റിവലിന്റെ മികച്ച വിജയത്തിന് കാരണമായെന്ന് ഷെയ്ഖ് നാസർ പറഞ്ഞു. ദി കിംഗ്സ് എൻഡുറൻസ് ഫെസ്റ്റിവൽ വിവിധ കമ്പനികളും സ്ഥാപനങ്ങളും സ്പോൺസർ ചെയ്തു.
കിംഗ്സ് കപ്പിന്റെ പ്രധാന സ്പോൺസർമാരായ ബാറ്റെൽകോ, ഇഡിബി, വി കെ എൽ, അൽ നമാൽ ഗ്രൂപ്പ് എന്നിവരെ പാരമ്പര്യ രീതിയിലുള്ള വാൾ നൽകി ആദരിച്ചു. വി കെ എൽ, അൽ നമാൽ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഡയറക്ടർ ജിബെൻ വർഗീസ് കുര്യൻ ആദരവ് ഏറ്റുവാങ്ങി. മറ്റൊരു ഡയറക്ടറായ വിശാഖ് വർഗീസ് കുര്യനും ചടങ്ങിൽ പങ്കെടുത്തു.