
മനാമ: ഷെയ്ഖ് ജാബിര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേ നവീകരണത്തിന്റെ രണ്ടാംഘട്ടത്തിന് ധനസഹായം നല്കാന് ബഹ്റൈന്‍ സര്‍ക്കാറും കുവൈത്ത് ഫണ്ട് ഫോര്‍ അറബ് എക്കണോമിക് ഡെവലപ്മെന്റും തമ്മില്‍ 85.4 മില്യന്‍ ദിനാറിന്റെ കരാറുണ്ടാക്കാന്‍ ധാരണയായി.
ഇതു സംബന്ധിച്ച് ബഹ്റൈന്‍ പാര്‍ലമെന്റ് അടുത്തയാഴ്ച ചര്‍ച്ച ചെയ്യും.
2031 അവസാനം വരെ നീണ്ടുനില്‍ക്കുന്ന ഈ പദ്ധതിയില്‍ 11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അഞ്ചു ഫ്ളൈ ഓവറുകളുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു.
2024-25 മുതല്‍ 2030-31 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ 10 മില്യണ്‍ കുവൈത്ത് ദിനാര്‍ വീതമുള്ള ഏഴു വാര്‍ഷിക വായ്പകളായാണ് ധനസഹായംനല്കുന്നത്.
