
മനാമ: മുഹറഖ് ഏരിയയിലെ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ശൈഖ് ഈസ അവന്യൂ, ശൈഖ് ഖലീഫ ബിൻ സൽമാൻ അവന്യൂ എന്നിവയ്ക്കിടയിലുള്ള ശൈഖ് ദുഐജ് ബിൻ ഹമദ് അവന്യൂ ഓഗസ്റ്റ് 29 മുതൽ രണ്ടാഴ്ചത്തേക്ക് പൂർണമായും അടച്ചിടുമെന്നും ചുറ്റുമുള്ള റോഡുകളിലേക്ക് ഗതാഗതം തിരിച്ചുവിടുമെന്നും ആഭ്യന്തര മന്ത്രാലയവും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും മരാമത്ത് മന്ത്രാലയവും അറിയിച്ചു.
എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
