ഐടി സ്ഥിരംസമിതി അധ്യക്ഷന്‍ സ്ഥാനത്തുനിന്നു ശശി തരൂരിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്തയച്ചു. സമിതിയിലെ തരൂരിന്റെ കാലാവധി സംബന്ധിച്ച് തര്‍ക്കമുണ്ടെന്നും വിദേശ ഉച്ചാരണത്തില്‍ ഇംഗ്ലിഷ് സംസാരിക്കുന്നത് പാര്‍ലമെന്ററി സ്ഥാപനങ്ങളെ അവഗണിക്കാന്‍ ഒരു വ്യക്തിക്ക് സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നും കത്തില്‍ ദുബെ പറഞ്ഞു.
വിഷയത്തില്‍ ദുബെയും തരൂരും നേരത്തെ അവകാശ ലംഘന നോട്ടിസ് നല്‍കിയിരുന്നു. ചെയര്‍മാനെന്ന നിലയില്‍ തനിക്കും പാര്‍ലമെന്ററി സമിതിക്കും പാര്‍ലമെന്റിനും അപമാനകരമായ പരാമര്‍ശങ്ങള്‍ ദുബെ നടത്തിയതായി സ്പീക്കര്‍ക്കു നല്കിയ കത്തില്‍ തരൂര്‍ പറഞ്ഞു. പിന്നാലെ, തരൂരിനും കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കുമെതിരെ ദുബെയും അവകാശലംഘന നോട്ടിസ് നല്‍കിയിരുന്നു.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ രാജ്യവര്‍ധന്‍ സിങ് റാത്തോഡും വിഷയത്തില്‍ സ്പീക്കര്‍ക്ക് കത്ത് നല്കി. ആരോപണങ്ങള്‍ സമിതിയില്‍ ചര്‍ച്ച ചെയ്യാതെ ശശി തരൂര്‍ മാധ്യമങ്ങളിലൂടെ പറഞ്ഞതിനെതിരെയാണു റാത്തോഡിന്റെ നടപടി. ഏതെങ്കിലും കമ്ബനിയുടെ പ്രതിനിധിയെ ചോദ്യം ചെയ്യുന്നതിന് എതിരല്ലെന്നും എന്നാല്‍ വിഷയം സമിതിയില്‍ ചര്‍ച്ച ചെയ്യാതെ മാധ്യമങ്ങളിലൂടെ ഉന്നയിച്ചത് ശരിയല്ലെന്നും റാത്തോഡ് പറഞ്ഞു.