മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാൻ്റെ മുംബൈയിലെ വസതിയായ മന്നതിൽ നാർകോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ റെയ്ഡ്. ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടിക്കിടെ പിടിയിലായ ആര്യൻ ഖാനുമായി ബന്ധപ്പെട്ടാണ് മന്നത്തിലെ റെയ്ഡ്.

ബോളിവുഡ് നടിയും ആര്യൻ ഖാൻ്റെ സുഹൃത്തുമായ അനന്യ പാണ്ഡയുടെ വീട്ടിലും എൻസിബി റെയ്ഡ് നടക്കുന്നുണ്ട്. അനന്യയോട് എൻസിബി ഓഫീസിൽ ഹാജരാവാനും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ ഷാറൂഖ് മുംബൈ ആർതർ റോഡിലെ ജയിലിലെത്തി ആര്യൻ ഖാനെ സന്ദർശിച്ചിരുന്നു. ജയിലിൽ നിന്നും ഷാറൂഖ് വീട്ടിലെത്തി തൊട്ടുപിന്നാലെയാണ് റെയ്ഡിനായി ഉദ്യോഗസ്ഥർ മന്നത്തിലേക്ക് എത്തിയത്.