തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച നെയ്യാറ്റിൻകര ഷാരോൺ വധക്കേസിൽ പ്രതിയും കാമുകിയുമായ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്മയുടെ ശിക്ഷ എന്താണെന്ന് നാളെ വിധിക്കും. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഗ്രീഷ്മയ്ക്കെതിരായ എല്ലാ കുറ്റങ്ങളും പ്രോസിക്ക്യൂഷന് തെളിയിക്കാൻ കഴിഞ്ഞതായും കോടതി കണ്ടെത്തി. നെയ്യാറ്റിൻകര സെഷൻസ് ജഡ്ജി എ.എം ബഷീറാണ് വിധി പറഞ്ഞത്.തട്ടികൊണ്ടുപോകൽ, വിഷം കൊടുത്ത് കൊലപാതകം നടത്തൽ, അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഗ്രീഷ്മയ്ക്കെതിരെ തെളിയിക്കപ്പെട്ടിട്ടുണ്ട്. 302,328,364, 201 വകുപ്പുകൾ പ്രകാരമാണ് ഗ്രീഷ്മ കുറ്റക്കാരിയെന്ന് കണ്ടെത്തിയിട്ടുള്ളത്. തെളിവുകളുടെ അഭാവത്തിലാണ് രണ്ടാം പ്രതിയും, ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കോടതി വെറുതെ വിട്ടത്. മൂന്നാം പ്രതിയായ അമ്മാവനെതിരെ തെളിവുകൾ ശക്തമാണെന്നും കോടതി കണ്ടെത്തി. ശിക്ഷയിന്മേലുള്ള വിചാരണ നാളെ നടക്കും. 500 പേജുള്ള വിധിന്യായമാണ് കോടതി തയ്യാറാക്കിയിട്ടുള്ളത്.2022 ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് കാമുകനായ ഷാരോണിനെ ഗ്രീഷ്മ കഷായത്തിൽ വിഷം കലക്കി നൽകിയത്. ശാരീരികാസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവസങ്ങളോളം അവശതകളോട് പൊരുതി ഒക്ടോബർ 25ന് ആണ് ഷാരോൺ മരിക്കുന്നത്.കാമുകിയായ ഗ്രീഷ്മയെ മരണമൊഴിയിൽ പോലും ഷാരോൺ സംശയിച്ചിരുന്നില്ല. പാറശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിയിരുന്നു. എന്നാൽ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമൊടുവിൽ ഗ്രീഷ്മ വിഷം കൊടുത്ത് ഷാരോണിനെ വധിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. ഗ്രീഷ്മയെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന പൊലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അമ്മയെയും അമ്മാവനെനും കേസിൽ പ്രതി ചേർത്തത്.തിരുവനന്തപുരം റൂറൽ എസ്.പിയായിരുന്ന ഡി.ശില്പ രൂപീകരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് കേസ് അന്വേഷിച്ചത്. എസ്. പി എം.കെ സുൽഫിക്കർ, ഡിവൈ.എസ്പി മാരായ കെ.ജെ ജോൺസൺ, വി.ടി റാസിത്ത് , പാറശാല ഇൻസ്പെക്ടർ സജി എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. സ്പെഷ്യൽ പബ്ലിക് പ്രോസി
Trending
- താമരശ്ശേരിയില്‍ കിടപ്പിലായ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തി; മയക്കുമരുന്നിന് അടിമയായ മകന് പിടിയില്‍
- നെടുമങ്ങാട് അപകടത്തില്‍ കടുത്ത നടപടി, ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസും പെര്‍മിറ്റും ആര്‍സിയും റദ്ദാക്കി
- മാനവ സൗഹൃദത്തിന്റെ പ്രതീകമായി വാവര് നട
- ബ്രൂവറി കാർഷിക മേഖലയ്ക്ക് ഉത്തേജനം; കമ്പനിക്ക് അനുമതി നൽകി സർക്കാർ, ഉത്തരവിറങ്ങി
- 13-കാരനെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു, അധ്യാപിക അറസ്റ്റില്‍
- കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; CISF, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്
- പ്രതീക്ഷയോടെ സഞ്ജുവും കരുണ്‍ നായരും;ഇന്ത്യന്‍ ടീമിനെ ഇന്നു പ്രഖ്യാപിക്കും
- ഗണേഷിന് ആശ്വാസം; സഹോദരിയുടെ വാദങ്ങള്‍ തള്ളി ഫൊറന്‍സിക് റിപ്പോര്‍ട്ട്