ഐടിടിഎഫ് ചലഞ്ചര്‍ പ്ലസ് ഒമാന്‍ ഓപ്പണില്‍ എയ്സ് ഇന്ത്യന്‍ താരം ശരത് കമാല്‍ വിജയിച്ചു. ഇന്ന് നടന്ന ഫൈനലില്‍ പോര്‍ച്യുഗലിന്റെ മാര്‍ക്കോസ് ഫ്രെയിറ്റസിനെ ആണ് ശരത് തോല്‍പ്പിച്ചത്. 37 കാരനായ ഇന്ത്യന്‍ താരം 4-2 എന്ന സ്കോറിനാണ് വിജയിച്ചത്.
ആദ്യ സെറ്റ് തോറ്റ ശരത് ശക്തമായ തിരിച്ചുവരുവാണ് നടത്തിയത്. പിന്നീടുള്ള മൂന്ന് സെറ്റും ജയിച്ച ശരത് അഞ്ചാം സെറ്റില്‍ വീണ്ടും പരാജയപ്പെട്ടു. എന്നാല്‍ ആറാം സെറ്റില്‍ ശരത് വീണ്ടും വിജയം നേടുകയായിരുന്നു. നേരത്തെ നടന്ന സെമി ഫൈനലില്‍ നാലാം സീഡ് ശരത് റഷ്യയുടെ കിറില്‍ സ്കാച്ച്കോവിനെതിരെ ഏഴ് സെറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് ഫൈനലില്‍ എത്തിയത്.
സ്കോര്‍: 6-11, 11-8, 12-10, 11-9, 3-11, 17-15