ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയനെതിരായ കോൺഗ്രസ് നേതാവ് കെ സുധാകരൻ്റെ പരാമർശത്തെ വിമർശിച്ചതിൽ ഖേദം പ്രകടിപ്പിച്ച് അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാനിമോൾ സുധാകരനോട് മാപ്പ് പറഞ്ഞത്. സുധാകരൻ്റെ പരാമർശം സംബന്ധിച്ച് തിരക്കാതെ നടത്തിയ വിമർശനം തെറ്റായി പോയെന്നും പോസ്റ്റിൽ പറയുന്നു. തനിക്കും ലതിക സുഭാഷിനും രമ്യ ഹരിദാസിനും മറ്റും എതിരെ സിപിഎം നേതാക്കൾ നടത്തിയിട്ടുള്ള അധിഷേപം പോലെ ഒരു കോൺഗ്രസ് നേതാവിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് കരുതിയാണ് പ്രതികരിച്ചതെന്നും ഷാനിമോൾ ഫേസ് ബുക്കിൽ കുറിച്ചു.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-4-feb-2021/
കഴിഞ്ഞ ദിവസം ഞാൻ കെ സുധാകരൻ എം പി നടത്തിയ ഒരു പ്രസംഗത്തോടനുബന്ധിച്ചു ഒരു ചാനലിൽ നൽകിയ പ്രതികരണം വലിയ വിവാദമായതിൽ വലിയ വിഷമമുണ്ട്. എന്റെ പാർട്ടിയുടെ ആരും ഇത്തരത്തിൽ പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു, ആയതിനാൽ കെ സുധാകരൻ എംപിയോട് ഒന്ന് ഫോണിൽ സംസാരിക്കാതെ പോലും പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവാണ്. എന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏറെ പിന്തുണയും പ്രോത്സാഹനവും നൽകുകയും അരൂർ ഇലക്ഷനിൽ പോലും ദിവസങ്ങളോളം എന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത കെ സുധാകരനുണ്ടായ വ്യക്തിപരമായ പ്രയാസത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു.
എന്റെ പ്രതികരണത്തിലൂടെ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ടായ പ്രയാസത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു, ഞാൻ നടത്തിയ പ്രതികരണത്തിൽ പാർട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ലെന്നും ഷാനിമോൾ പറയുന്നു. കെ സുധാകരനമെതിരെ ഷാനിമോൾ പ്രതികരിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെ തുടർന്നാണ് വിശദീകരണവുമായി ഷാനിമോൾ തന്നെ രംഗത്തെത്തിയിരിക്കുന്നത്.