മനാമ: ഗായകൻ അഫ്സലിന്റെ സഹോദരനും ബഹ്റൈനിലെ പ്രവാസിയുമായ ഷംസ് കൊച്ചിൻ അന്തരിച്ചു. വൃക്ക, ഹൃദയ സംബദ്ധമായ രോഗങ്ങൾക്ക് മൂന്ന് മാസത്തോളമായി നാട്ടിൽ ചികിത്സയിലിരിക്കെയാണ് മരണം. നാല് പതിറ്റാണ്ടു കലാ സാമൂഹിക സംസ്കരിക രംഗത്ത് നിറ സാന്നിധ്യമായിരുന്നു.
സംഗീത കുടുംബത്തിൽ ജനിച്ച ഷംസ് കൊച്ചിൻ ബഹ്റൈനിൽ സംഗീതം പഠിപ്പിക്കുകയും, നിരവധി ഗായകർക്ക് ബഹ്റൈനിലെ സംഗീത വേദികളിൽ ഏറെക്കാലം പിന്നണിയൊരുകുകയും ചെയ്തിരുന്നു.
വിവിധ കലാ സാംസ്കാരിക കൂട്ടയ്മകളിൽ അംഗമായിരുന്ന അദ്ദേഹം പടവ് കുടുംബ വേദിയുടെ സ്ഥാപകനും നിലവിലെ രക്ഷാധികാരിയുമാണ്. കലാരംഗത്തു നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി കെ.എം.സി.സി ബഹ്റൈൻ ഉൾപ്പെടെ വിവിധ സംഘടനളുടെ ആദരം ലഭിച്ചിട്ടുണ്ട്. അഫ്സലിന് പുറമെ അൻസാർ, അഷറഫ്, ഷക്കീർ, സലീം, ശരീഫ്, റംല, ഷംല എന്നിവർ സഹോദരങ്ങളാണ്. മക്കൾ: നഹ്ല ദുബൈ, നിദാൽ ഷംസ്. മരുമകൻ: റംഷി ദുബൈ, കബറടക്കം ശനി രാവിലെ എട്ടിന് കൊച്ചി കപ്പലണ്ടിമുക്ക് പടിഞ്ഞാറേപള്ളിയിൽ നടക്കും.