കൊച്ചി: നടന് ഷമ്മി തിലകനെ അമ്മ സംഘടനയിൽ നിന്ന് പുറത്താക്കി. അമ്മയുടെ കഴിഞ്ഞ ജനറൽ ബോഡി യോഗത്തിലെ ചർച്ച മൊബൈലിൽ ചിത്രീകരിച്ചതിനാണ് നടപടി.
അച്ചടക്ക സമിതിക്ക് മുൻപാകെ ഷമ്മി തിലകന് വിശദീകരണം നൽകിയിരുന്നില്ല. അമ്മ ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. ഇന്നത്തെ യോഗത്തിൽ ഷമ്മി തിലകന് എത്തിയിരുന്നില്ല. അമ്മ ഭാരവാഹികളെ ഷമ്മി തിലകന് ആക്ഷേപിച്ചെന്നും സംഘടന വിലയിരുത്തി.
ഇന്നത്തെ യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ഷമ്മി തിലകനെതിരായ നിലപാടെടുത്തു. തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ അമ്മ സംഘടന ഗൂഢാലോചന നടത്തുന്നുവെന്ന് ഷമ്മി തിലകന് നേരത്തെ ആരോപിച്ചിരുന്നു.