മലയാള സിനിമ താരങ്ങളുടെ സംഘടന ‘അമ്മ’യിലെ അംഗങ്ങൾ തന്നെ അപായപ്പെടുത്തുമോ എന്ന് പേടിക്കുന്നതായി ഷമ്മി തിലകൻ. താൻ ഭയത്തിലാണ് ജീവിക്കുന്നതെന്നും, ഏതു സമയത്താണ് ഇവരിൽ ചിലർ തന്നെ അപായപ്പെടുത്തുക എന്ന് അറിയില്ലെന്നും നടൻ പറഞ്ഞു. കുറ്റപത്രം തയാറാക്കിയിരിക്കുന്നത് ഒരു വക്കീൽ ആണ്. കുറ്റപത്രത്തിലെ ഭാഷ അത്തരത്തിൽ ഉള്ളതാണ്. അഡ്വക്കേറ്റ് ശ്രീകുമാർ സംസാരിക്കുന്ന യോഗത്തിൽ നടൻ ബഹളമുണ്ടാക്കിയതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. അഡ്വക്കേറ്റ് ശ്രീകുമാർ അമ്മയുടെ ലീഗൽ അഡ്വൈസർ ആണ്. “താൻ ബഹളമുണ്ടാക്കിയതല്ല, ചോദ്യോത്തര വേളയിൽ അനുവദിച്ച സമയത്താണ് സംസാരിച്ചത്. തന്റെ ചോദ്യങ്ങൾക്ക് അവർക്ക് ഉത്തരം നൽകാൻ കഴിഞ്ഞില്ല. ആ സമയം തന്റെ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ അദ്ദേഹം മറ്റുള്ളവരെ നോക്കുന്നത് കണ്ടു” എന്ന് ഷമ്മി തിലകൻ പറയുന്നു.”അമ്മ അസോസിയേഷന് വേണ്ടി അദ്ദേഹം വാദിച്ച ഒരു കേസെങ്കിലും വിജയിച്ചിട്ടുണ്ടോ?” എന്നും ഷമ്മി തിലകൻ ചോദിക്കുന്നു. അമ്മയുടെ ജനറൽ ബോഡിയിൽ പങ്കെടുക്കാതിരുന്നത് അറിയിപ്പ് ലഭിക്കാഞ്ഞതിനാലാണെന്ന് നടൻ പറയുന്നു. അറിയിപ്പ് തനിക്ക് കിട്ടിയിട്ടില്ലെന്നും, അജണ്ടയോ അറിയിപ്പോ ഇല്ലാതെ പങ്കെടുക്കാൻ സാധിക്കില്ലെന്നും നടൻ കൂട്ടിച്ചേർത്തു. “ഈ അച്ചടക്ക സമിതിക്കെതിരെ താൻ മുൻപ് പരാതി കൊടുത്തിട്ടുള്ളതാണ്, ധാർമികമായി സമിതി നിലനിൽക്കുന്നില്ല. മീ ടൂ ആരോപണമുള്ള വ്യക്തിയാണ് അതിന്റെ പ്രിസൈഡിങ് ഓഫീസർ. അദ്ദേഹത്തിന് മുന്നിൽ നേരിട്ട് ഹാജരാകേണ്ട തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്ന്” ഷമ്മി തിലകൻ പറഞ്ഞു. തന്റെ പരാതിയിൽ തീരുമാനമെടുക്കാതെ എന്ത് അടിസ്ഥാനത്തിൽ ആണ് കുറ്റപത്രം അയച്ചിരിക്കുന്നത്. ആദ്യം പരാതിയിൽ പ്രസിഡന്റ് തീരുമാനം എടുക്കട്ടേ. മുൻവിധിയോടെ തന്നെ പുറത്താക്കണം എന്ന തരത്തിലാണ് ഇവരുടെ മുഴുവൻ പ്രവർത്തനങ്ങളും. ഇവർ വാർത്താ സമ്മേളനത്തിൽ പറയുന്നത് ഒന്നുമല്ല കുറ്റപത്രത്തിൽ പറയുന്നത്. അതൊക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പറയുന്നതാണെന്നും ഷമ്മി തിലകൻ കുറ്റപ്പെടുത്തി. സംഘടനയിലെ അംഗങ്ങൾ തന്നെ അപായപ്പെടുത്തുമോ എന്ന് പേടിക്കുന്നതായി ഷമ്മി തിലകൻ പറയുന്നു. “താൻ ഭയത്തിലാണ് ജീവിക്കുന്നത് , ഏതു സമയത്താണ് ഇവരിൽ ചിലർ തന്നെ അപായപ്പെടുത്തുക എന്ന് അറിയില്ല. ഏതോ ഒരാളുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് മുൻപ് ഒരംഗം തന്നോട് പറഞ്ഞിട്ടുണ്ട്. അതോർക്കുമ്പോൾ പേടിയുണ്ട്. റിയൽ എസ്റ്റേറ്റ് മാഫിയയുടെ ഭാഗമാണ് പലരും. അതുകൊണ്ടാണ് മാഫിയ എന്നൊക്കെ പറഞ്ഞുപോകുന്നത്. ജീവിതം ഒന്നേ ഉള്ളു. അത് പേടിക്കാതെ ജീവിക്കാൻ കഴിയണമെന്നും” നടൻ കൂട്ടിച്ചെർത്തു. “ഞാൻ നേരിട്ട് ചെന്ന് മറുപടി കൊടുത്തില്ല എന്നാണു അവർ പറയുന്നത്. അത് വീഡിയോ കോൺഫറൻസിലൂടെയും ആകാമല്ലോ. ലോകത്തിലെ ഏറ്റവും മികച്ച വീഡിയോ കോൺഫറൻസിങ് സംവിധാനമാണ് അവിടെയുള്ളത്. പ്രസിഡന്റ് അടക്കം കമ്മറ്റി കൂടാൻ അത് ഉപയോഗിക്കുന്നതുമാണ്. പലയിടത്തും ജോലി ചെയ്യുന്ന തനിക്കും വീഡിയോ കോൺഫറൻസ് സംവിധാനം ഉപയോഗിച്ച് മറുപടി കൊടുക്കാമല്ലോ. എല്ലാവരെയും ഒരുപോലെ കണ്ട് ആർക്കും ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ തീർപ്പാക്കുമ്പോഴല്ലേ കാര്യങ്ങൾ ജനാധിപത്യപരമാകൂ. തെറ്റ് ചെയ്തിട്ടില്ലെന്ന പൂർണ്ണ ബോധ്യമുണ്ട്. തന്റെ നിലനിൽപ്പിനായി സത്യത്തെ മുറുകെപ്പിടിച്ച് മുമ്പോട്ട് പോകാനാണ് തീരുമാനം,” ഷമ്മി തിലകൻ പറയുന്നു.
Trending
- ജനവാസ മേഖലയില്‍ കടുവയും കുട്ടികളും; തലപ്പുഴ നിവാസികള്‍ ആശങ്കയില്‍
- ‘ഫലസ്തീനികൾക്ക് സ്വന്തം ഭൂമിയിൽ അവകാശമുണ്ട്, സൗദി
- ഷെയ്ൻ നിഗമിന്റെ ‘എൽ ക്ലാസിക്കോ’ വരുന്നു
- ഇംഗ്ലണ്ടിന് ബാറ്റിങ്; കോലി ടീമില്‍ തിരിച്ചെത്തി
- 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനം ; രണ്ടാനച്ഛന് അറസ്റ്റില്‍
- ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 12 മാവോവാദികളെ സുരക്ഷാസേന വധിച്ചു
- എ.ഐ. പ്രതിസന്ധി വര്‍ധിപ്പിക്കും – എം.വി ഗോവിന്ദന്
- ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍