കോഴിക്കോട്: എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീവച്ച കേസിൽ പിടിയിലായ ഷാരൂഖ് സെയ്ഫിയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് നിഗമനം. ഇയാളെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കിയപ്പോഴാണ് തീവ്രവാദ ബന്ധം സംബന്ധിച്ച വിവരം ലഭിച്ചതെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയ ഇയാളെ കേരള പൊലീസിന് കൈമാറി പ്രതിയെ അൽപ്പസമയത്തിനകം കേരളത്തിൽ എത്തിക്കും. ഷാരൂഖ് ഒറ്റയ്ക്ക് തന്നെയാണ് കൃത്യം നടത്തിയതെന്നാണ് നിലവിലെ വിവരം. ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ, ആക്രമണത്തിന് എന്തുകൊണ്ട് കേരളം തിരഞ്ഞെടുത്തു, ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിൻ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നീ കാര്യങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്. യാത്രക്കാരനെന്ന ഭാവത്തിൽ ട്രെയിനിലെ ഡി – 1 കോച്ചിൽ കയറിക്കൂടിയ ഷാരൂഖ് രണ്ടു കൈയിലും കരുതിയിരുന്ന കുപ്പിയിൽ നിറച്ച പെട്രോൾ യാത്രക്കാരുടെ ദേഹത്ത് വീശിയൊഴിച്ചശേഷം തീവയ്ക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ വന്നുകയറിയപാടേ പെട്രോൾ വീശിയൊഴിച്ച് തീപടർത്തിയതിൽ നിന്നു ഏതെങ്കിലുമൊരാളെ കൊല്ലാനുള്ള ഉദ്ദേശ്യമല്ല ഇതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
Trending
- ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടുന്നതിനെതിരെ സി.ഐ.ടി.യു. ഹൈക്കോടതിയില്‍
- ഇന്ത്യന്‍ കോഴിയിറച്ചി, മുട്ട ഇറക്കുമതി നിരോധിച്ച് സൗദി അറേബ്യ
- ഗുദൈബിയയില്‍ വാഹനാപകടം; സ്ത്രീ മരിച്ചു
- നിർമ്മാതാക്കൾക്ക് വൻ തിരിച്ചടി; കേരള സ്റ്റോറി 2 സിനിമ റിലീസ് തടഞ്ഞ് ഹൈക്കോടതി
- മലപ്പുറം പി. മൂസ അവാര്‍ഡ് കെ. അജിതയ്ക്ക്
- സൗത്ത് ഈസ ടൗണ്‍ പള്ളി ഉദ്ഘാടനം ചെയ്തു
- എം.എസ്.സി. മരിയല്ല ഖലീഫ ബിന്‍ സല്മാന് തുറമുഖത്തെത്തി
- മുഹറഖിലെ ഹെസ്സ അല്‍ ബക്കര്‍ പള്ളി നീതിന്യായ മന്ത്രി ഉദ്ഘാടനം ചെയ്തു
