
കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ നിവിൻ പോളിക്കെതിരെ പോലീസ് കേസടുത്തു.
എറണാകുളം ഉന്നുകൽ പോലീസാണ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽവെച്ച് നിവിൻ പോളി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നിവ കേസെടുത്തത്.
കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. നിർമാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി.
കഴിഞ്ഞ നവംബറിൽ ദുബായിലെ ഹോട്ടലിൽവെച്ചാണ് പീഡനം നടന്നതെന്നാണ് ആരോപണം. അന്വേഷണം എസ്.ഐ.ടി. സംഘം ഏറ്റെടുക്കും. ശ്രേയ എന്ന സ്ത്രീയാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. ശ്രേയയാണ് ഒന്നാം പ്രതി.
