തിരുവനന്തപുരം: നടുറോഡിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമുണ്ടായതായി അറിയിച്ചിട്ടും നടപടിയെടുക്കാത്തതിന് പേട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കെതിരെ നടപടി. സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയരാജ്, സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് എന്നിവരെ സസ്പെൻഡ് ചെയ്തു.
പരാതിക്കാരിയെ കണ്ട് മൊഴിയെടുക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതിലും വീഴ്ച വരുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.