
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി ചലച്ചിത്ര നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ ഐ.പി.സി 354 പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. വൈകിട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദറിന് നടി ഇ-മെയിലിൽ പരാതി നൽകുകയായിരുന്നു. എറണാകുളം നോർത്ത് പൊലീസിനു കൈമാറിയതിനു പിന്നാലെ രാത്രി എട്ടരയോടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇതിനു പുറമേ ഡി.ജി.പിക്ക് ലഭിച്ച 13പരാതികളും മുഖ്യമന്ത്രിക്ക് ലഭിച്ച ഒരു പരാതിയും പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറും. അറസ്റ്റും മറ്റ് നടപടിക്രമങ്ങളും പ്രത്യേക സംഘം തീരുമാനിക്കും.
