തിരുവല്ല: മാതാവിൻറെ നഗ്ന ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുമെന്ന് മകളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച റാന്നി സ്വദേശിയായ സാജനെ പൊലീസ് അറസ്റ്റ് ചെയ്തു. 52 വയസുകാരനാണ്. പെരുംതുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന നാലുകോടി സ്വദേശിനിയായ മകൾ സ്മിത നൽകിയ പരാതിയിലാണ് അറസ്റ്റ്.
മുബൈയിലെ വാപിയിൽ സ്മിതയുടെ മാതാവും അറസ്റ്റിലായ സാജനും അടുത്തടുത്ത വീടുകളിൽ വർഷങ്ങൾക്ക് മുമ്പ് താമസിച്ചിരുന്നു. അന്ന് പകർത്തിയ ചിത്രങ്ങളാണ് മകൾ അടക്കമുള്ള ബന്ധുക്കൾക്ക്പ്രതി അയച്ചു നൽകിയത്. പണം നൽകിയില്ലെങ്കിൽ സമൂഹ മാദ്ധ്യമങ്ങളിലടക്കം ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന സാജന്റെ ഭീഷണിയെ തുടർന്നാണ് സ്മിത തിരുവല്ല പൊലീസിൽ പരാതി നൽകിയത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.