തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്കരണ കുടിശിക വിതരണം വൈകും. ഇത് സംബന്ധിച്ച് സംസ്ഥാന ധനവകുപ്പ് ഉത്തരവിറക്കി. കുടിശ്ശിക തുകയുടെ ആദ്യ ഗഡു ഏപ്രിൽ ഒന്നിന് ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിൽ ലയിപ്പിക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തീരുമാനം മാറ്റിവച്ച് ഉത്തരവിറക്കി. ശമ്പളപരിഷ്കരണ കുടിശിക നാല് ഗഡുക്കളായി ലയിപ്പിക്കാനാണ് തീരുമാനം.