
മനാമ: ബഹ്റൈന്‍ തൊഴില്‍ വിപണിയിലെ തദ്ദേശീയരായ തൊഴിലാളികളില്‍ പത്തില്‍ ഏഴു പേര് 40 വയസിന് താഴെയുള്ളവര്‍. 2025 ആദ്യപാദത്തിലെ കണക്കാണിത്.
പൊതു, സ്വകാര്യ മേഖലകളിലായി 1,55,596 ബഹ്റൈനികള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 1,07,963 പേര് 40 വയസിന് താഴെയുള്ളവരാണ്. പൊതുമേഖലയില്‍ 51,138 ബഹ്റൈനികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 30,470 പേര് 40 വയസിന് താഴെയുള്ളവരാണ്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 1,04,457 ബഹ്റൈനി കളില്‍ 77,493 പേരാണ് 40 വയസിന് താഴെയുള്ളവര്‍.
മൊത്തം ബഹ്റൈനി തൊഴിലാളികളില്‍ 52 ശതമാനം പുരുഷന്മാരും 48 ശതമാനംസ്ത്രീകളുമാണ്.
