അബുദാബി: അനേകം പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച യുഎഇിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് താത്കാലികമായി നിർത്തി വയ്ക്കുന്നു. യുഎഇ ഗെയിമിംഗ് റെഗുലേറ്ററിയുടെ ആവശ്യങ്ങൾ പ്രകാരം ഏപ്രിൽ ഒന്നുമുതൽ നറുക്കെടുപ്പ് താത്കാലികമായി പ്രവർത്തനം നിർത്തുന്നതായി അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി അറിയിച്ചു.നേരത്തെ വിറ്റഴിച്ച 262 സീരീസിന്റെ നറുക്കെടുപ്പ് മുൻനിശ്ചയപ്രകാരം ഏപ്രിൽ മൂന്നിന് നടക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാൻഡ് പ്രൈസ് ആയ പത്ത് മില്യൺ ദിർഹം (22,70,74,131.80 രൂപ) വിജയിക്ക് നൽകും. കൂടാതെ ടിക്കറ്റിൽ പറയുന്ന മറ്റ് സമ്മാനങ്ങളും വിതരണം ചെയ്യും. മസരാറ്റി ഖിബിലി, റേഞ്ച് റോവർ എന്നീ കാറുകളുടെ നറുക്കെടുപ്പും ഇതിനൊപ്പം നടക്കുമെന്ന് അധികൃതർ അറിയിക്കുന്നു. നേരത്തെ മേയ് മൂന്നിന് ഇവയുടെ നറുക്കെടുപ്പ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.എല്ലാ മാസവും മൂന്നാം തീയതി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നറുക്കെടുപ്പ് നടത്തിയിരുന്നത്. കഴിഞ്ഞവർഷം 246,297,071 ദിർഹമിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തതായി ബിഗ് ടിക്കറ്റിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. ദുബായിലെ ഇന്ത്യൻ പ്രവാസിയായ മുഹമ്മദ് ഷെരീഫാണ് കഴിഞ്ഞ തവണത്തെ 15 മില്യൺ ദിർഹത്തിന്റെ ജാക്ക് പോട്ടിന് അർഹനായത്. റെഗുലേറ്ററി നിയമങ്ങൾ ക്യത്യമായി പാലിക്കുമെന്നും നറുക്കെടുപ്പ് എന്ന് പുനരാരംഭിക്കുമെന്ന് വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും ബിഗ് ടിക്കറ്റ് വ്യക്തമാക്കി. പ്രവർത്തനങ്ങൾ പുനരാരംഭിച്ചുകഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ ബിഗ് ടിക്കറ്റ് അക്കൗണ്ടുകൾ വീണ്ടും ഉപയോഗിക്കാനാവുമെന്ന് അധികൃതർ പറഞ്ഞു.
Trending
- ആഴിമലയിൽ സെൽഫി എടുക്കുന്നതിനിടെ ഒരാളെ കാണാതായി, ഇതര സംസ്ഥാന തൊഴിലാളി കടലിൽ വീണെന്ന് സംശയം
- നട തുറന്ന് 4 ദിവസം , ഇത് വരെ സന്ദർശിച്ചത് 3 ലക്ഷം ഭക്തർ; ബുക്ക് ചെയ്തവർക്ക് ദർശനം ലഭിച്ചില്ലെങ്കിൽ പൊലീസിനെ ബോധിപ്പിച്ചാൽ പരിഹാരം
- അമേരിക്കയിൽ നടന്ന ഇന്ത്യൻ കുടുംബത്തിന്റെ കൊലപാതകം; ഒരു തുള്ളി രക്തവും ലാപ്ടോപും വര്‍ഷങ്ങൾക്ക് ശേഷം തെളിവായി, കൊലയാളി ഇന്ത്യക്കാരൻ
- പാലെന്ന് കരുതി കുപ്പിയിലിരുന്ന ഡ്രെയിൻ ക്ലീനർ കുടിച്ച 13 മാസം പ്രായമുള്ള കുഞ്ഞിന് ഹൃദയാഘാതം, ശബ്ദം നഷ്ടമായി!
- അനിശ്ചിതത്വം നീങ്ങി; കാത്തിരുന്നവർക്ക് അവസാന നോക്ക് കാണാം, എഡ്വിൻ ഗ്രേഷ്യസിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
- അതിദാരുണം, ഒമാനില്‍ ആറ് പേരടങ്ങുന്ന കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി
- ‘എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുത്’, പോസ്റ്റിട്ട് മറുകണ്ടം ചാടി; യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍
- ‘ഓപ്പറേഷന് ബ്ലാക് ബോര്‍ഡ്’; പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന

