തിരുവനന്തപുരം: പ്രമുഖ സീരിയൽ സംവിധായകൻ ആദിത്യൻ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. സാന്ത്വനം, വാനമ്പാടി, ആകാശദൂത് എന്നീ സീരിയലുകളുടെ സംവിധായകനാണ്.
കൊല്ലം അഞ്ചൽ സ്വദേശിയാണ്. കഴിഞ്ഞ കുറച്ചധികം നാളുകളായി തിരുവനന്തപുരം പേയാടാണ് താമസം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. നിരവധി സിനിമ, സീരിയല്‍ പ്രവര്‍ത്തകര്‍ സഹതാരത്തിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ചു.