ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരി ബിജെപിയില്‍ ചേര്‍ന്നു. ഭോപ്പാലില്‍ നടന്ന ചടങ്ങിലാണ് പച്ചൗരി ബിജെപി അംഗത്വം സ്വീകരിച്ചത്. മുന്‍ എംപി ഗജേന്ദ്ര സിങ് രാജുഖേദിയും ബിജെപിയിലെത്തി.
ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവായ സുരേഷ് പച്ചൗരി നാലു വട്ടം രാജ്യസഭാംഗമായിരുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. മധ്യപ്രദേശിലെ പ്രമുഖ ഗോത്ര വിഭാഗ നേതാവായ ഗജേന്ദ്ര സിങ് രാജുഖേദി മൂന്നു വട്ടം കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്സഭയിലെത്തി. 1990ല്‍ ബിജെപിയില്‍ ചേര്‍ന്ന ഗജേന്ദ്ര സിങ് പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു.
ഇന്നു നടന്ന ചടങ്ങില്‍ ഇരുവര്‍ക്കുമൊപ്പം ഏതാനും മുന്‍ എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി.