ശ്രീനഗർ: ജമ്മു കശ്മീരിൽ വിവിധയിടങ്ങളിൽ നടന്ന ഏറ്റുമുട്ടൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുൽഗാമിലെ പോംഭായി, ഗോപാൽപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരിൽ നിന്ന് ആയുധങ്ങളും കണ്ടെത്തി. അതേസമയം പുൽവാമയിൽ സ്ഫോടനം ലക്ഷ്യമിട്ട രണ്ട് ഭീകരരെ ജമ്മു കശ്മീർ പൊലീസ് പിടികൂടി.
ഇവരിൽ നിന്ന് സ്ഫോടകവസ്തുക്കൾ അടക്കം പിടികൂടിയെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ ബാരാമുള്ളയിൽ സുരക്ഷ സേനയ്ക്ക് നേരെ നടന്ന് ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. രണ്ട് നാട്ടുകാർക്കും പരിക്കേറ്റു. പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ തുടങ്ങി.