തിരുവനന്തപുരം : സെക്രട്ടറിയേറ്റ് തീപിടുത്തം ഷോട്ട് സർക്യൂട്ടല്ലെന്ന് ഫോറൻസിക് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. തീപിടുത്തം നടന്ന മുറിയിലെ 24 വസ്തുക്കൾ പരിശോധിച്ചു. മുറിയിലെ സാനിറ്റൈസർ പോലും കത്തിയില്ല. കത്തിയത് ഫയലുകൾ മാത്രമാണെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. ചീഫ് സെക്രട്ടറി അടക്കമുള്ളവരുടെ വിശദീകരണം തള്ളിയാണ് ഫോറൻസിക് റിപ്പോർട്ട്.


