ജയ്പുര്‍: ജെ.ഇ.ഇ വിദ്യാര്‍ഥിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് ഗുണ സ്വദേശി അഭിഷേക് ലോധ (20)നെ ആണ് ബുധനാഴ്ച രാജസ്ഥാനിലെ കോട്ടയിലുളള താമസ സ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ (ജോയന്റ് എന്‍ട്രന്‍സ് എക്സാം) പാസാകുമോയെന്ന ആശങ്ക അഭിഷേക് ലോധയ്ക്കുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ വിഷമം ആത്മഹത്യാക്കുറിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്.മധ്യപ്രദേശിലെ ഗുണ സ്വദേശിയായ അഭിഷേക് ലോധ കഴിഞ്ഞ മേയിലാണ് ജെ.ഇ.ഇ പഠിക്കാനായി കോട്ടയിലെത്തുന്നത്. പഠിക്കാന്‍ മിടുക്കനായിരുന്നുനെന്നും കോട്ടയില്‍ പഠിക്കാനെത്തിയ തീരുമാനം അഭിഷേക് ലോധ സ്വയം എടുത്തതാണെന്നും മൂത്ത സഹോദരന് അജയ് പറയുന്നു. അഭിഷേക് നിരന്തരം ബന്ധപ്പെടുമായിരുന്നുവെന്നും പഠനത്തില്‍ പ്രയാസം അനുഭവിക്കുന്ന കാര്യം പറഞ്ഞിരുന്നില്ലെന്നും അഭിഷേകിന്റെ അമ്മാവനും വ്യക്തമാക്കി.പരീക്ഷയുടെ ടെന്‍ഷനിലാകാം കുട്ടി ജീവനൊടുക്കിയതെന്ന നിഗമനത്തിലാണ് പോലീസ്. 24 മണിക്കൂറിനിടെ ജെ.ഇ.ഇ വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. അഭിഷേക് ലോധയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് ഒരു ദിവസം മുന്‍പാണ് ഹരിയാണയിലെ മഹേന്ദ്രഗഢില്‍ നിന്നുള്ള 19-കാരനായ നീരജിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്
Trending
- പ്രഭാതസവാരിക്കിറങ്ങിയ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥനെ തെരുവുനായ കടിച്ചു; സംഭവം കോവളം ബീച്ചില്‍
- 24 മണിക്കൂറിനിടെ രണ്ടാമത്തെ ആത്മഹത്യ; ജെ.ഇ.ഇ വിദ്യാര്‍ഥി ജീവനൊടുക്കി
- പ്രണയവിവാഹം, ഒടുവില്‍ ബന്ധം വേര്‍പിരിയാന്‍ ഭീഷണി; 25-കാരന് ജീവനൊടുക്കി
- ഒരുഭാഗം മാത്രം സ്വർണം; വ്യാജ സ്വർണക്കട്ടി നൽകി തട്ടിയത് 6 ലക്ഷം രൂപ; അസം സ്വദേശികളെ പിടികൂടി പോലീസ്
- ലോസ്ആഞ്ജലിസില്‍ കത്തിയമര്‍ന്ന് ഹോളിവുഡ് താരങ്ങളുടെ ആഡംബര വീടുകളും; ഞെട്ടിവിറച്ച് ഹോളിവുഡ്
- യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തിലല്ല, നിറുത്താതെ വേദനിപ്പിച്ചതിനാൽ നിവർത്തികെട്ട് പ്രതികരിച്ചതാണ്, കുറിപ്പുമായി ഹണി റോസ്
- നീല ഗിരിയുടെ സഖികളെ, ജ്വാലാ മുഖികളേ…, ഭാവഗായകനെ തേടിയെത്തിയത് നിരവധി അംഗീകാരങ്ങള്‍
- അന്ന് 500 രൂപ ഫീസ് നൽകി തെലങ്കാനയിൽ ‘തടവുകാരനാ’യി; ഇന്ന് കാക്കനാട് ജില്ലാ ജയിലിൽ ‘ശരിക്കും’ തടവുകാരൻ……