മനാമ: ബഹ്റൈന്റെ രണ്ടാമത്തെ ദുരിതാശ്വാസ സഹായ ഷിപ്പ്മെന്റ് ഗാസയിലേക്ക് അയച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശപ്രകാരം, റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെയും ഗാസയിലെ ഫലസ്തീനികളെ പിന്തുണയ്ക്കുന്നതിനുള്ള ദേശീയ സമിതിയുടേയും നേതൃത്വത്തിലാണ് ഗാസയിലേക്ക് ദുരിതാശ്വാസ സഹായം അയക്കുന്നത്. മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പ്രവർത്തനം.
ഗാസയിലെ ഫലസ്തീൻ ജനതയെയും ആഗോളതലത്തിൽ ദുരിതമനുഭവിക്കുന്നവരെയും സഹായിക്കാനുള്ള എച്ച്എം രാജാവിന്റെ മാനുഷിക സംരംഭങ്ങൾക്ക് ആർഎച്ച്എഫ് സെക്രട്ടറി ജനറലും ഗാസയിലെ ഫലസ്തീനികളെ പിന്തുണയ്ക്കുന്നതിനുള്ള ദേശീയ സമിതിയുടെ ചീഫ് എക്സിക്യൂട്ടീവുമായ മുസ്തഫ അൽ സെയ്ദ് നന്ദി രേഖപ്പെടുത്തി. റോയൽ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ആർഎച്ച്എഫും ദേശീയ കമ്മിറ്റിയും ഫലസ്തീൻ ജനതയെ തുടർന്നും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.