
മനാമ: കെട്ടിടങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും നിയമലംഘനങ്ങളും കണ്ടെത്താനള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംവിധാനത്തിൻ്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനായി ബഹ്റൈനിലെ സർവേ ആൻ്റ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ (എസ്.എൽ.ആർ.ബി) അന്താരാഷ്ട്ര കമ്പനിയായ എയ്റ്റോസ്കിയുമായി കരാറിൽ ഒപ്പുവെച്ചു.
ഡിജിറ്റൽ സംവിധാനങ്ങളുടെ വികാസത്തെയും സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനെയും പിന്തുണയ്ക്കുന്ന പ്രധാന പദ്ധതികളിലൊന്നാണിതെന്ന് എസ്.എൽ.ആർ.ബി. പ്രസിഡന്റ് ബാസിം ബിൻ യാക്കോബ് അൽ ഹാമർ പറഞ്ഞു. എ.ഐ. സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് പ്രക്രിയകൾ കൂടുതൽ കാര്യക്ഷമമാക്കാനും ഡാറ്റ കൃത്യത മെച്ചപ്പെടുത്താനും തീരുമാനമെടുക്കൽ വേഗത്തിലാക്കാനും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും സഹായിക്കും. ഇത് ഗവൺമെന്റ് പ്രോഗ്രാമിന് (2023 – 2026) അനുസൃതമാണ്,
ബ്യൂറോയ്ക്കുള്ളിൽ എ.ഐ. സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുകയും പ്രാദേശികവൽക്കരിക്കുകയും ചെയ്യുക, സിസ്റ്റം ആന്തരികമായി പ്രവർത്തിപ്പിക്കാനും വികസിപ്പിക്കാനുമുള്ള പ്രാദേശിക കഴിവുകൾ വളർത്തിയെടുക്കുക എന്നിവയാണ് ഈ ഘട്ടത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം അദ്ദേഹം
പറഞ്ഞു.
