മനാമ: കോവിഡ് -19 വൈറസ് സ്ഥിരീകരിച്ച ശേഷം ഇറാനിൽ കുടുങ്ങിയ ബഹറിൻ പൗരന്മാരുടെ രണ്ടാമത്തെ സംഘം ബഹ്റൈനിലെത്തി. അന്താരാഷ്ട്ര കോവിഡ് -19 റീപ്പാട്രിയേഷൻ പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം ക്രമീകരിച്ച ചാർട്ടേഡ് വിമാനത്തിൽ 60 ലധികം പേരാണ് മഷാദിൽ നിന്ന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ബഹ്റൈൻ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്നാണ് ഇവർ ഇറാനിൽ കുടുങ്ങിയത്. പ്രാദേശിക മത ടൂർ ഏജന്റുമാർ നടത്തുന്ന ഗ്രൂപ്പുകളുടെ ഭാഗമായിട്ടാണ് ഫെബ്രുവരി ആദ്യം അവർ ഇറാനിലേക്ക് പോയത്. ഒരു പ്രത്യേക മെഡിക്കൽ സ്റ്റാഫിന്റെ മേൽനോട്ടത്തിലാണ് ലബോറട്ടറി പരിശോധനയ്ക്കു ഇവരെ എത്തിച്ചത്. വിമാനത്താവളത്തിൽ പരിശോധന നടത്തിയ ശേഷം ഇവരെ വിവിധ കോവിഡ് -19 കേന്ദ്രങ്ങളിലേക്ക് മാറ്റി. പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടന അംഗീകരിച്ച നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് യാത്രക്കാരെ പ്രത്യേക ഐസൊലേഷൻ സെന്ററുകളിലേക്കോ നിരീക്ഷണ കേന്ദ്രങ്ങളിലേക്കോ മാറ്റും. പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന 160 ബഹ്റൈനികളുടെ ആദ്യ ബാച്ച് മാർച്ച് 10 ന് മടങ്ങിഎത്തിയിരുന്നു. അതിനു ശേഷം ഷെഡ്യൂൾ ചെയ്ത രണ്ട് വിമാനങ്ങൾ ലോജിസ്റ്റിക് കാരണങ്ങളാൽ മാറ്റിവച്ചിരുന്നു. 1300 ഓളം ബഹ്റൈനികളാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്.
Trending
- ശല്യപ്പെടുത്തിയ യുവാവിനെ ബസിനുള്ളിൽ പരസ്യമായി തല്ലി യുവതി, കരണം തല്ലിപ്പൊട്ടിച്ചത് 26 തവണ
- ബഹ്റൈനില് 35ാമത് ശരത്കാല മേള ജനുവരി 23ന് തുടങ്ങും
- ജര്മ്മനിയിയിലെ കാര് ആക്രമണം: ബഹ്റൈന് അപലപിച്ചു
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി