
മനാമ: ബഹ്റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കെ ഇ ഈശോ (ജോയ്) ഈരേച്ചേരിൽ എവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും കരിമ്പനത്തറ ഏബ്രഹാം കോറപ്പിസ്ക്കോപ്പ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും എം സി കുരുവിള മണ്ണൂർ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും ബെസ്റ്റ് ബേക്കേഴ്സ് പുതുപ്പള്ളി സ്പോൺസർ ചെയ്യുന്ന ട്രോഫിക്ക് വേണ്ടിയും ഒ.ഐ.സി.സി നാഷണൽ കമ്മറ്റി ബഹ്റൈൻ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയും, മാത്യു വർക്കി അക്കരക്കുന്നേൽ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയുമുള്ള രണ്ടാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം ബഹ്റൈൻ സിഞ്ച് മൈതാനിയിൽ 2022 സെപ്റ്റംബർ 30 തിന് ആരംഭിക്കുന്നു.മണർകാട്, വാകത്താനം, പാമ്പാടി, വണ്ടന്മേട്, ചമ്പക്കര എന്നീ അഞ്ച് ടീമുകൾ ഫെഡറേഷൻ കപ്പിൽ മാറ്റുരയ്ക്കുന്നു.
വ്യക്തിഗത സമ്മാനങ്ങളും, സ്പോൺസർ ചെയ്യുന്നവരും..
ഫെഡറേഷൻ കപ്പ് വിജയികൾക്ക് റാബിയ ഓട്ടോ സ്പെയർ പാർട്സ് ഡബ്ള്യു.എൽ.എൽ നൽകുന്ന ട്രോഫികളും, ബി.കെ.എൻ.ബി.എഫ് (BKNBF) മെഡലുകളും സമ്മാനിക്കുന്നു. ഫെഡറേഷൻ കപ്പിലെ രണ്ടാം സ്ഥാനക്കാർക്ക് മാതാ ഡബ്ള്യു.എൽ.എൽ സ്പോൺസർ ചെയ്യുന്ന ട്രോഫികളും, ബി.കെ.എൻ.ബി.എഫ് മെഡലുകളും സമ്മാനിക്കുന്നു.
മികച്ച കളിക്കാരന് ജയ്മോൻ എൻ സി നേര്യന്ത്ര, കോട്ടയം നൽകുന്ന ട്രോഫിയും, മികച്ച പന്ത് പിടുത്തക്കാരന് സന്തോഷ് ആൻഡ്രൂസ് മറ്റത്തിൽ, മണർകാട് സ്പോൺസർ ചെയ്യുന്ന ട്രോഫിയും, മികച്ച കാലടിക്കാരന് ബെഥേൽ ഇലക്ട്രിക്കൽസ്, ഹമദ് ടൗൺ നൽകുന്ന ട്രോഫിയും, മികച്ച പൊക്കിവെട്ടുകാരന്
ടെക്നോവേവ് ഇന്റർനാഷണൽ ഗ്രൂപ്പ് ഡബ്ള്യു.എൽ.എൽ, ബഹ്റൈൻ നൽകുന്ന ട്രോഫിയും, മികച്ച കൈവെട്ടുകാരന് ബിബിൻവർഗീസ് സ്പോൺസർ ചെയ്യുന്ന എം എൽ സ്കറിയ മടുക്കയിൽ മെമ്മോറിയൽ ട്രോഫിയും, ഏറ്റവും കൂടുതൽ എണ്ണം വെട്ടിയെടുക്കുന്ന കളിക്കാരന് അപ്പോളോ വെൽഡിങ് & ഫാബ്രിക്കേഷൻ ബഹ്റൈൻ നൽകുന്ന ട്രോഫിയും, നവാഗത പ്രതിഭയ്ക്ക് ക്ലിയർ വിഷൻ ബഹ്റൈൻ നൽകുന്ന ട്രോഫിയും സമ്മാനിക്കുന്നതാണ്.
ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം സ്പോൺസർ ചെയ്തിരിക്കുന്നത് വിസാറ്റ് എഞ്ചിനിയറിങ്ങ് കോളേജ്, എറണാകുളം ആണെന്നും സംഘാടകർ അറിയിച്ചു.
