മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ വനിതകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ബീറ്റ് ദി ഹീറ്റ് എന്ന രണ്ടു മാസം നീണ്ടു നില്ക്കുന്ന ക്യാമ്പയിന്റെ രണ്ടാം ഘട്ട ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ബഹ്റൈനിലെ വിവിധ സ്ഥലങ്ങളിലെ നിർമ്മാണ സൈറ്റുകളിലെ തൊഴിലാളികളുടെ ദാഹം ശമിപ്പിക്കുക എന്നതാണ് ഈ ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്.

പൊരിവെയിലത്തു പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വാട്ടർ ബോട്ടിൽ, പഴം, ജ്യൂസ്, വട പാവ്, കപ്പ് ഐസ് ക്രീം, ചെറിയ പാക്കറ്റ് അണ്ടിപ്പരിപ്പ് എന്നിവ അടങ്ങിയ ബോക്സുകൾ വിതരണം ചെയ്തു. ഹമാലയിലെ കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ 100 തൊഴിലാളികള്‍ക്കാണ് ഇവ വിതരണം ചെയ്തത്.
