തൃശ്ശൂർ: ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബി.ജെ.പി പ്രവർത്തകൻ മണത്തല സ്വദേശി കൊപ്പര വീട്ടിൽ ബിജുവിനെയാണ് എസ്ഡിപിഐ അക്രമികൾ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവം ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണിത്. സംഘർഷങ്ങളൊന്നും നിലവിലില്ലാത്ത പ്രദേശത്ത് പ്രശനങ്ങൾ സൃഷ്ടിക്കണമെന്ന ബോധപൂർവ്വമായ ഉദ്ദേശത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കഴിഞ്ഞ ദിവസം എസ്ഡിപിഐ നേതാവ് നടത്തിയ പ്രകോപനപരമായ പ്രസംഗം ഇതിന് ഉദ്ദാഹരണമാണ്. മുൻപ് സി.പി.എമ്മിൽ പ്രവർത്തിച്ചിരുന്ന പ്രതികൾ അടുത്ത കാലത്താണ് എസ്ഡിപിഐയിൽ ചേർന്നത്.
സംഭത്തിൽ സി.പി.എം നേതൃത്വത്തിൻ്റെ ഒത്താശയുണ്ടോയെന്നും സംശയിക്കേണ്ടതുണ്ട്. മതതീവ്രവാദ ശക്തികൾക്ക് അഴിഞ്ഞാടാൻ അവസരം നൽകിയ സംസ്ഥാന സർക്കാരാണ് ഈ മൃഗീയ കൊലപാതകത്തിന് ഉത്തരവാദിത്വം പറയേണ്ടത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെയും ഗൂഢാലോചനയിൽ പങ്കെടുത്തവരെയും ഉടൻ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Trending
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
- സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ പ്രതിഷേധവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ
- മഴക്കെടുതി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല ഗതാഗത നിരോധനം, ഇടുക്കിയിൽ 25 വീടുകള്‍ തകര്‍ന്നു
- മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ
- അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദനം: പ്രതികള്‍ അറസ്റ്റില്‍
- കഞ്ചാവ് കൃഷി: ബഹ്റൈനില്‍ മുങ്ങല്‍ വിദഗ്ദ്ധനടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്