കണ്ണൂര്‍ കണ്ണവത്ത് എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണവം സ്വദേശി സലാഹുദ്ദീനാണ് മരിച്ചത്. കുടുംബത്തോടൊപ്പം കാറില്‍ പോവുകയായിരുന്ന സലാഹുദ്ദീനെ ബൈക്കില്‍ വന്ന സംഘമാണ് ആക്രമിച്ചത്. എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസില്‍ ഏഴാം പ്രതിയാണ് മരിച്ച സലാഹുദ്ദീന്. വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. ബൈക്കില്‍ വന്ന രണ്ടംഗ സംഘം സലാഹുദ്ദീന് സഞ്ചരിച്ചിരുന്ന കാറിന് പുറകില്‍ ഇടിക്കുകയായിരുന്നു. കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ സലാഹുദ്ദീനെ ഇവര്‍ വെട്ടുകയായിരുന്നു. തലയ്ക്കാണ് വെട്ടേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Trending
- മോദി പാരീസിൽ; എ.ഐ. ആക്ഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും
- മുത്തങ്ങ-ബന്ദിപ്പുര്‍ വനപാതയില്‍ ചരക്കുവാഹനത്തെ കാട്ടുകൊമ്പന് അക്രമിച്ചു
- വിദ്യാർഥിനിയെ വാടക വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
- മുഹറഖിലെ സമുദ്ര വിനോദസഞ്ചാര സാമ ബേ പദ്ധതി വികസിപ്പിക്കും
- ബഹ്റൈനില്‍ സാമൂഹ്യ ഉത്തരവാദിത്ത യുവജന ക്ലബ്ബിന് തുടക്കമായി
- ‘മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായുടെ ഏറാൻമൂളി’: മാവോയിസ്റ്റ് സോമൻ
- 19 കാരിയുടെ മരണത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണം
- ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവുംലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണവുംആരംഭിച്ചു.