തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് മാസങ്ങൾക്ക് ശേഷം വീണ്ടും സ്കൂളുകൾ തുറന്നു. പത്ത്-പ്ലസ് ടു വിദ്യാർഥികൾക്കാണ് ഇന്ന് ക്ലാസുകൾ ആരംഭിച്ചത്. ഒരു ബെഞ്ചിൽ ഒരാൾ മാത്രം. മാസ്കിടണം. ഇടക്കിടെ കൈ കഴുകണം. കൂട്ടം കൂടരുത്. വെള്ളവും ഭക്ഷണവും കൈമാറരുത് എന്നിവയൊക്കെ കർശന നിർദേശങ്ങളാണ്. ക്ലാസുകൾ തുടങ്ങുമെങ്കിലും ഹാജർ നിര്‍ബന്ധമാക്കിയിട്ടില്ല. സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് രക്ഷകർത്താക്കളുടെ സമ്മതപത്രം നിർബന്ധമാക്കിയിട്ടുണ്ട്. ഓൺലൈൻ വഴി പൂർത്തിയാക്കിയ പാഠഭാങ്ങളിലെ സംശയനിവാരണം, റിവിഷൻ എന്നിവയ്ക്കാകും ക്ലാസുകളിൽ പ്രാധാന്യം നൽകുക. കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചാണ് ക്ലാസുകൾ നടക്കുന്നത്.
Trending
- ജനവാസ മേഖലയില്‍ കടുവയും കുട്ടികളും; തലപ്പുഴ നിവാസികള്‍ ആശങ്കയില്‍
- ‘ഫലസ്തീനികൾക്ക് സ്വന്തം ഭൂമിയിൽ അവകാശമുണ്ട്, സൗദി
- ഷെയ്ൻ നിഗമിന്റെ ‘എൽ ക്ലാസിക്കോ’ വരുന്നു
- ഇംഗ്ലണ്ടിന് ബാറ്റിങ്; കോലി ടീമില്‍ തിരിച്ചെത്തി
- 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനം ; രണ്ടാനച്ഛന് അറസ്റ്റില്‍
- ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 12 മാവോവാദികളെ സുരക്ഷാസേന വധിച്ചു
- എ.ഐ. പ്രതിസന്ധി വര്‍ധിപ്പിക്കും – എം.വി ഗോവിന്ദന്
- ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍