മനാമ: വിശുദ്ധ ഖുർആൻ പഠനത്തിനുവേണ്ടി ഐ സി എഫ്ഐ ന്റെ കീഴിലുള്ള സ്കൂൾ ഓഫ് ഖുർആന്റെ ഉമ്മുൽ ഹസ്സം സെൻട്രൽ ക്ലാസ്സിന്റെ ഉദ്ഘാടനം ഐ സി എഫ് ഉമ്മുൽ ഹസ്സം സുന്നി സെന്ററിൽ നടന്നു. സെൻട്രൽ ദഅവാ പ്രസിഡന്റ് നസ്വീഫ് അൽ ഹസനിയുടെ അധ്യക്ഷതയിൽ ഉമ്മുൽ ഹസ്സം മസ്ജിദ് സഅദ്ബിനു അബീ വഖാസ് ഇമാം മുഹ്സിൻ മദനി ഉദ്ഘാടനം നിർവഹിച്ചു.

ഐ സി എഫ് ബഹ്റൈൻ നാഷണൽ ജനറൽ സെക്രട്ടറി അഡ്വ എം സി അബ്ദുൽ കരീം ഹാജി, നാഷണൽ പ്രധിനിധി വി.പി.കെ അബൂബക്കർ ഹാജി എന്നിവർ ആശംസകൾ നേർന്നു. നാഷണൽ പ്രധിനിധി നൗഫൽ മയ്യേരി, സെൻട്രൽ പ്രസിഡന്റ് അബ്ദൽറസാഖ് ഹാജി മറ്റു നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. സെൻട്രൽ ദഅവാ സെക്രട്ടറി കബീർ വലിയകത്ത് സ്വാഗതവും സെൻട്രൽ സെക്രട്ടറി അസ്കർ നന്ദിയും പറഞ്ഞു. എല്ലാ ചൊവ്വാഴ്ചയും രാത്രി8:30 നു നടക്കുന്ന ക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 34524890.
