കൊല്ലം: വട്ടമൺകാവ് പാറപ്പുറം സ്വദേശി ഗണേശനെയാണ് കുണ്ടറ ഫയർ ഫോഴ്സ് യൂണിറ്റ് എത്തി രക്ഷിച്ചത്. തേങ്ങ അടർത്തിയതിനു ശേഷം തിരികെ ഇറങ്ങുമ്പോൾ ഗണേശന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ വീട്ടുടമസ്ഥൻ വിവരം അറിയിച്ചതിനെ തുടർന്ന് കുണ്ടറ ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി ഗണേശനെ താഴെ ഇറക്കി. ഗണേശിനെ പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
