റിയാദ്: റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ സ്വീകരിച്ചു.
പൊതുതാൽപര്യമുള്ള പ്രാദേശികവും അന്തർദ്ദേശീയവുമായ വിഷയങ്ങളിൽ സംയുക്ത പ്രവർത്തനവും ഉഭയകക്ഷി ഏകോപനവും മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും വർധിപ്പിക്കുന്നതിനുമുള്ള എല്ലാ വശങ്ങളും ചർച്ച ചെയ്തു. സ്വീകരണച്ചടങ്ങില്‍ വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി സൗദ് അല്‍ സാതി, ഇന്ത്യയിലെ സൗദി അംബാസഡര്‍ സാലിഹ് അല്‍ ഹുസൈനി എന്നിവര്‍ പങ്കെടുത്തു.
ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് മന്ത്രിമാര്‍ സമഗ്രമായ അവലോകനം നടത്തുമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.