മനാമ: ബഹ്റൈനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ സ്വീകരിച്ചു.
ഹമദ് രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിലുള്ള ചർച്ചയിൽ ഇരു രാജ്യങ്ങളെയും ജനങ്ങളെയും ബന്ധിപ്പിക്കുന്ന സാഹോദര്യ ബന്ധങ്ങളും ഏറ്റവും പുതിയ പ്രാദേശിക, അറബ്, അന്താരാഷ്ട്ര സംഭവവികാസങ്ങളും ഉൾപ്പെടും. സൗദി കിരീടാവകാശിയുടെ ഗൾഫ് രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായാണ് സന്ദർശനം. ഖത്തർ, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷമാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മനാമയിലെത്തിയത്.
