റിയാദ്: സൗദി അറേബ്യ തങ്ങളുടെ പൗരന്മാർക്കുള്ള മിനിമം വേതനം 3,000 റിയാലിൽ നിന്ന് 4,000 റിയാലിലേക്ക് ഉയർത്തും. ഇത് 33 ശതമാനം വർധനവാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. മാനവശേഷി വിഭവ മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍റാജ്ഹിയുടെ നിര്‍ദേശം അഞ്ചുമാസത്തിന് ശേഷം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു.
സൗദി പൗരന്മാർക്ക് നൽകുന്ന ഏറ്റവും കുറഞ്ഞ വേതനം 4000 ആയി നിശ്ചയിക്കാത്ത സ്ഥാപനങ്ങൾക്ക് സ്വദേശികളെ നിയമിച്ച നിതാഖാത്ത് ആനുകൂല്യം ലഭിക്കില്ലെന്നും മന്ത്രി അറിയിച്ചു. 3000 റിയാൽ ശമ്പളമുള്ള രണ്ട് തെഴിലാളികളെയാണ് ഒരു സൗദി പൗരന്റെ സ്ഥാനത്ത് കണക്കാക്കുക. 3,000 റിയാലിൽ കുറവ് വേതനമുള്ള സ്വദേശി ജീവനക്കാരനെ നിതാഖാത്ത് പ്രകാരം സ്വദേശിവൽക്കരണ അനുപാതം കണക്കാക്കുന്നതിൽ പരിഗണിക്കുകയില്ല. 3,000 റിയാല്‍ മുതൽ 4,000 റിയാലിൽ കുറവു വരെ വേതനം ലഭിക്കുന്ന സ്വദേശി ജീവനക്കാരനെയും അര ജീവനക്കാരന് തുല്യമായാണ് നിതാഖാത്തിൽ കണക്കാക്കുക.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
പാർട്ട് ടൈം അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശിയെ അര ജീവനക്കാരന് തുല്യമായി സൗദിവൽക്കരണ അനുപാതത്തിൽ ഉൾപ്പെടുത്തി കണക്കാക്കും. ഇതിന് മിനിമം 3,000 റിയാൽ വേതനത്തോടെ പാർട്ട് ടൈം ജീവനക്കാരനെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്ത് അതിനനുസരിച്ച വരിസംഖ്യ അടക്കണമെന്ന് വ്യവസ്ഥയുണ്ട്.
കൂടുതൽ സൗദി അറേബ്യൻ പൗരന്മാരെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കുന്നതിനും അവരുടെ അവകാശങ്ങൾ നിറവേറ്റുന്നതിനും വേണ്ടിയാണ് ഈ നീക്കം.