മക്ക: സൗദിയിൽ താമസമാക്കിയ വിദേശികൾക്ക് ബന്ധുക്കളെ ഉംറയ്ക്ക് കൊണ്ടുവരാൻ അനുമതി നൽകുന്ന ഉംറ ഓഫ് ദ് ഹോസ്റ്റ് വിസ റദ്ദാക്കിയതായി ഹജ്, ഉംറ മന്ത്രാലയം. വിദേശികളുടെ ഇഖാമ ഉപയോഗിച്ച് ബന്ധുക്കളെയും സ്വദേശികൾക്ക് ബന്ധുക്കൾ അല്ലാത്തവരെയും ഉംറയ്ക്കായി കൊണ്ടുവാരൻ സാധിച്ചിരുന്ന പദ്ധതിയായിരുന്നു ഹോസ്റ്റ് വിസ.
ഒരേ സമയം അഞ്ച് വ്യക്തികളെ വരെ ഉംറയ്ക്ക് അതിഥികളായി കൊണ്ട് വരാൻ സാധിക്കുന്ന തരത്തിലായിരുന്നു ഹോസ്റ്റ് വീസ. ഇത്തരത്തിൽ പ്രതിവർഷം മൂന്ന് തവണ വിദേശികളെ കൊണ്ട് വരാം. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായാൽ രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമങ്ങൾ വഴി അറിയിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
