സൗദിയിൽ വീണ്ടും 3 മലയാളികൾ മരണമടഞ്ഞു. കണ്ണൂർ അഞ്ചരക്കണ്ടി മുണ്ടംമട്ട സ്വദേശി നളേറ്റിൽ മുഹമ്മദ് ആണ് മക്കയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.കോവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
മറ്റൊരാൾ ജുബൈലിൽ മാവേലിക്കര പുതിയകാവ് സ്വദേശി മോഹൻദാസ് താമസസ്ഥലത്ത് മലയാളി കുഴഞ്ഞുവീണു മരിച്ചു.ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹം കഴിഞ്ഞ 20 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നു.
ഹൃദയാഘാതം മൂലം മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി തൊട്ടിയില്‍ ഹസ്സൻ ഹൃദയാഘാതത്തെത്തുടർന്നു ജിദ്ദയിൽ മരണപ്പെട്ടു.ഒരാഴ്ചയായി പനിയും മറ്റു ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു.