മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ഒരുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയായ സ്വാതന്ത്ര്യ ചത്വരം എന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനാണ്. എസ്.കെ.എസ്.എസ്.എഫ്- സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ ബഹ്റൈനിൽ എത്തിച്ചേരുന്നത്.
ജന്മനാടിന്റെ സ്വതന്ത്രദിനാഘോഷ പരിപാടിയിൽ ഭാഗമാകാനും ,ആ ഒരു ഗൃഹാതുരത്വം അനുഭവിക്കാനും പൊതുജനങ്ങൾക്ക് കൂടി , ഒരവസരം ഉണ്ടാകട്ടെ എന്ന് കരുതിയാണ് വെള്ളിയാഴ്ച പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും,സമസ്ത കേന്ദ്ര ഏരിയ നേതാതക്കളും എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകരും പ്രസ്ഥാന ബന്ധുക്കളും ബഹ്റൈനിലെ പ്രമുഖ സംഘടനാ പ്രതിനിധികളും സംബന്ധിക്കും. പരിപാടിയോടനുബന്ധിച്ച് സപ്ലിമെന്റും വിതരണം ചെയ്യും.
പ്രസ്തുത ചടങ്ങിൽവച്ച് അഞ്ചുദിവസം നീണ്ടുനിന്ന ഓൺലൈൻ ക്വിസ് മൽത്സര വിജയികൾക്കുള്ള സമ്മാനദാനം സത്താർ പന്തല്ലൂർ നിർവഹിക്കും
ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3341 3570, 3606 3412.