മനാമ: സയൻസ് ഇന്റർനാഷണൽ ഫോറം ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ശാസ്ത്രപ്രതിഭ മത്സരത്തിന്റെ അഡ്വാൻസ് ലെവൽ ഫലങ്ങൾ പ്രസിദ്ധീകരിച്ചു.അദ്ലിയയിലെ റമദാ ഹൊട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ ഡോ രവി വാര്യർ, ഡോ ബാബു രാമചന്ദ്രൻ എന്നിവരാണ് ഫലങ്ങൾ പ്രഖ്യാപ്പിച്ചത്.
സയൻസ് ഇന്റർനാഷണൽ ഫോറം ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് ഡോ വിനോദ് മണിക്കര, ജനറൽ സെക്രട്ടറി പ്രശാന്ത്, വിവിധ സ്കൂൾ കോർഡിനേറ്റർമാർ, അദ്ധ്യാപകർ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
ഡിസംബർ-23-ന് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ ശാസ്ത്രപ്രതിഭ-2023 കിരീടം നേടിയ 19 വിദ്യാർത്ഥികൾക്ക് അവരുടെ അവാർഡുകളും മെറിറ്റ് സർട്ടിഫിക്കറ്റുകളും ലഭിക്കും. കൂടാതെ, ഈ അവാർഡ് ജേതാക്കൾക്ക് ഇന്ത്യയിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ സന്ദർശിക്കാനുള്ള അവസരവും ലഭിക്കും.