കൊച്ചി: കോടതിയോട് സ്വകാര്യമായി സംസാരിക്കാനുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും. ജയിലിലെ വിഡിയോ കോൺഫറൻസ് വഴി ഇത് പറയാൻ കഴിയുന്നില്ല. കോടതിയോട് സ്വകാര്യമായി സംസാരിക്കാന്‍ അവസരം ഉണ്ടാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. എന്നാൽ അഭിഭാഷകർ വഴി പറയാനുള്ള കാര്യങ്ങൾ എഴുതി നൽകാൻ കോടതി ഇരുവരോടും നിർദ്ദേശിച്ചു.
വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിക്ക് മുന്നില്‍ ഹാജരാക്കുമ്പോള്‍ ചുറ്റും പൊലീസുകാരായതിനാല്‍ ഒന്നും സംസാരിക്കാനാകുന്നില്ലെന്നാണ് സ്വപ്നയും സരിത്തും പറഞ്ഞത്. പറയാനുള്ളത് അഭിഭാഷകൻ വഴി എഴുതി നൽകാനാണ് രണ്ട് പേരോടും കോടതി നിർദേശിച്ചത്. അഭിഭാഷകരെ കാണാൻ ഇരുവർക്കും കോടതി സമയവും അനുവദിച്ചു.